പെരുമ്പാവൂർ: ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ കുന്നത്തുനാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം പെരുമ്പാവൂർ നഗരസഭാ അദ്ധ്യക്ഷൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സിവിൽ എൻജിനിയറും ലെൻസ്‌ഫെഡ് കുടുംബാംഗവുമായ ദേവദത്ത് ഷാജിയെ ആദരിച്ചു. ജി.മണിക്കുട്ടൻ, പി.കെ.സക്കീർ ഹുസൈൻ, കെ.വി.സജി, കെ.എസ്. അനിൽകുമാർ, ജിതിൻ സുധാകൃഷ്ണൻ, സി.എം.ഷിബുമോൻ , എസ്.ആർ.ശ്രീജിത്ത്,​ എസ്.ഷറഫ് എന്നിവർ പങ്കെടുത്തു.