പെരുമ്പാവൂർ: സി.പി.എം കൂവപ്പടി ലോക്കൽ കമ്മിറ്റിയും കേരള കർഷകസംഘം ഐമുറി യൂണിറ്റും സംയുക്തമായി ആരംഭിച്ച ഓണച്ചന്ത കർഷകസംഘം ഏരിയാ സെക്രട്ടറി എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.പി. ജോർജ് അദ്ധ്യക്ഷതവഹിച്ചു. പി.പി . ഡേവീസ്, പി.സി. ജോർജ്, പഞ്ചായത്ത് മെമ്പർ എം.വി. സാജു, കെ. പ്രസാദ്, സി.എൻ. സജീവൻ, ഷൈമോൾ സജീവൻ, പി.കെ. ഡേവീസ്, ജോജി പോൾ എന്നിവർ സംസാരിച്ചു.