പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് സി.ഡി.എസ് ഓണവിപണനമേള തുടങ്ങി. കുടുംബശ്രീ അയൽക്കൂട്ടങ്ങളും ജെ.എൽ.ജി ഗ്രൂപ്പ് അംഗങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കുന്ന വിവിധതരം ഭക്ഷ്യോത്പന്നങ്ങളാണ് മേളയിൽ വിൽക്കുന്നത്. വിപണനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാജു എം.വി, ജോസ് എം ഒ, ഹരിഹരൻ പടിക്കൽ, നിത പി എസ്, മരിയ മാത്യു, ശശികല രമേശ്, സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, ചാർളി കെ പി, സി.ഡി.എസ് ചെയർപേഴ്‌സൺ ഷൈജി ജോയി, സൗമ്യ സുഭാഷ് എന്നിവർ പ്രസംഗിച്ചു.