കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പിന്നിട്ട അദ്ധ്യാപകരെ ആദരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ കെ.ജി.രാധാകൃഷ്ണൻ, കെ.ആർ.പവിത്രൻ, വായനശാലാ പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, ട്രഷറർ സാബു പൈലി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, ലിസി പൗലോസ്, എസ്.മോഹനൻ, ജിത്തു കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു.