തെക്കൻ പറവൂർ: എസ്.എൻ.ഡി.പി യോഗം ഇരുന്നൂറാം നമ്പർ ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ചതയം തിരുനാൾ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഒമ്പതിന് വൈകിട്ട് അഞ്ചുമണിക്ക് വിളംബര റാലിയും പത്തിന് ചതയ ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ, പ്രാർത്ഥന എന്നിവയും നടത്തും.
9 മണിക്ക് ചതയം ഘോഷയാത്ര വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, കുടുംബയൂണിറ്റുകൾ, മൈക്രോഫിനാൻസ് യൂണിറ്റുകൾ, ബാലസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തും. 11 മണിക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും. എസ്.എൻ നഴ്സറി സ്കൂൾ മുൻ ടീച്ചർ ഉഷാ മുരളീധരൻ, സുന്ദരൻ കമ്മാട്ട്, അർജുൻ മോഹനൻ എന്നിവരെ ആദരിക്കും.