പെരുമ്പാവൂർ: അർബൻ സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം പച്ചക്കറിച്ചന്ത ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിന് എതിർവശം തുറന്നു. ബാങ്ക് പ്രസിഡന്റ് പോൾ പാത്തിക്കൽ വിപണനോദ്ഘാടനം നിർവഹിച്ചു. ഭരണസമിതിഅംഗം എസ്. ഷറഫ് അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളായ പി.എസ്. അബൂബക്കർ, കെ.സി. അരുൺകുമാർ, എം.ഇ. നജീബ്, ടി.എച്ച്. സബീദ്, സെക്രട്ടറി പി.എച്ച്. ബീവിജ, പി.കെ. മുഹമ്മദ്കുഞ്ഞ് എന്നിവർ പങ്കെടുത്തു.