പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അജിത്ത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ഷീല തങ്കൻ അദ്ധ്യക്ഷത വഹിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് അംഗം എം.കെ. രാജേഷ്, ലൈബ്രറി സെക്രട്ടറി കെ.വി. ജിനൻ, ഗീത ഗോപിനാഥ് എന്നിവർ സംസാരിച്ചു. പൂക്കള മത്സരം, കരോക്കെ ഗാനമേള, കായിക കലാ മത്സരങ്ങൾ എന്നിവ നടന്നു.
പറവൂത്തറ പൊതുജന ഗ്രന്ഥശാലയിൽ നടന്ന അദ്ധ്യാപക ദിനാചരണവും ഓണാഘോഷവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പൂക്കളും മധുരവും നൽകി അധ്യാപകരെ ആദരിച്ചു. കെ.എൻ. പത്മനാഭൻ, ഇ.പി. ശശിധരൻ, ടി.കെ. മുകുന്ദൻ, വി.കെ. ശ്രീദേവി, ബീന ശശിധരൻ, പ്രീത ഉണ്ണി എന്നിവർ സംസാരിച്ചു.