പെരുമ്പാവൂർ: വാഴക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ഓണം സമൃദ്ധി 2022 കർഷകച്ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾഅസീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, അംഗങ്ങളായ എ.കെ. മുരളീധരൻ, കെ.ജി. ഗീത, തമ്പി കുര്യാക്കോസ്, കാർഷിക വികസനസമിതി അംഗങ്ങളായ അരവിന്ദാക്ഷൻ, പി.കെ. തങ്കപ്പൻ, കൃഷി ഓഫീസർ പി.എ. അരുൺകുമാർ, സി.എസ്. അസ്മ എന്നിവർ സംസാരിച്ചു.