പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കുന്നക്കാട്ടുമല നിവാസികൾക്ക് പവിഴം റൈസിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പവിഴം റൈസ് ചെയർമാൻ എൻ.പി.ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വാർഡ് അംഗം ഷിയാസ് എന്നിവർ പങ്കെടുത്തു.