
പറവൂർ: ചേന്ദമംഗലം പാലിയം സമരസേനാനി വടക്കുംപുറം വലിയപറമ്പിൽ ലീല (95) നിര്യാതയായി. സമര സേനാനികളായ ഭാനുമതിക്കും പ്രഭലക്കുമൊപ്പം 92 ദിവസം നീണ്ടുനിന്ന പാലിയം സമരപ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തു. ഭർത്താവ് പരേതനായ ജനാർദനനും സമരത്തിൽ പങ്കെടുത്ത് മർദനമേറ്റിട്ടുണ്ട്. മക്കൾ: വിനോദൻ, സതി, ഷീല, ഷീബ, ഉണ്ണിക്കൃഷ്ണൻ, പരേതരായ ഷാജി, ഐഷ. മരുമക്കൾ: ഉഷ, സരസ, വിശ്വംഭരൻ, ഷാജി, സോമൻ, അനിൽ, സുനന്ദ.