പെരുമ്പാവൂർ: രാജീവ് യൂത്ത് ഫൗണ്ടേഷൻ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിച്ചു. നിയോജകമണ്ഡലം ചെയർമാൻ ജെഫർ റോഡ്രിഗസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി സി, ഒ.ബി.സി കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് വിജീഷ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ശാസ്ത്ര വേദി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിനു ചാക്കോ അദ്ധ്യാപകരെ ആദരിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ ഓർഡിനേറ്റർ അഡ്വ.ടി.ജി. സുനിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സഫീർ മുഹമ്മദ്, കർഷക കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പോൾ ചിതലൻ, നിയോജകമണ്ഡലം ഭാരവാഹികളായ പ്രിൻസ് മാത്യു, വിമേഷ് വിജയൻ, ഷെയ്ഖ് മുഹമ്മദ് അഫ്‌സൽ, മിഥുൻ എബ്രഹാം, ഇ.അഫ്‌സൽ, അരുൺ ചാക്കപ്പൻ, ബേസിൽ ബേബി, സിറ്റു സണ്ണി എന്നിവർ സംസാരിച്ചു.