brahmana
ദേശീയ അദ്ധ്യാപക ദിനത്തിൽ കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭ ശ്രീശങ്കര കോളേജ് റിട്ട. പ്രിൻസിപ്പൽ പ്രൊഫ: വി എച്ച് നാരായണസ്വാമിയെ ഉപപ്രസിഡന്റ് എൻ. രാമചന്ദ്രൻ ആദരിക്കുന്നു. ആർ.കണ്ണൻ,ജില്ലാ വൈസ് പ്രസിഡന്റ് സി.എസ് വെങ്കിടേശ്വരൻ , പ്രൊഫ.പി.എസ്. രാമചന്ദ്രൻ , അഡ്വ.എച്ച് രാമനാഥൻ എന്നിവർ സമീപം

പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ പെരുമ്പാവൂർ ഉപസഭയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനം ആചരിച്ചു. ഉപസഭ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ശ്രീശങ്കര കോളേജ് റിട്ട. പ്രിൻസിപ്പൽമാരായ പ്രൊഫ. പി.എസ്. രാമചന്ദ്രൻ, പ്രൊഫ. വി.എച്ച്. നാരായണസ്വാമി, എസ്.ആർ. പാർവ്വതി, ആർ.വി. ശാന്തി എന്നിവരെ ആദരിച്ചു. വനിതാവിഭാഗം വൈസ് പ്രസിഡന്റ് അഖില ഹരിഹര സുബ്രഹ്മണ്യയ്യർ, ഉപസഭ സെക്രട്ടറി സി.എസ്. വെങ്കിടേശ്വരൻ, വൈസ് പ്രസിഡന്റ് കെ. ഹരി എന്നിവർ സംസാരിച്ചു.