പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 1576-ാം നമ്പർ മണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ചതയാഘോഷ വിളംബരജാഥ ജാഥാ ക്യാപ്ടനും ആഘോഷകമ്മിറ്റി ചെയർമാനുമായ ഹനീഷ് ബാബുവിന് ചിത്രപതാക കൈമാറി ശാഖാ പ്രസിഡന്റ് ഇ.ജി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.വി. സതീഷ് യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് മോളി ലക്ഷ്മണൻ അദ്ധ്യക്ഷതവഹിച്ചു.

അവിട്ടം നാളിൽ രാവിലെ ഗണപതി ഹോമം, ശാന്തി ഹവനം, ഗുരുപൂജ എന്നിവയ്ക്കുശേഷം പത്തിന് കലാകായിക മത്സരങ്ങൾ ആരംഭിക്കും. 10 ന് രാവിലെ 11ന് കലാകായിക മത്സരങ്ങൾക്കുശേഷം ഉച്ചയ്ക്ക് 12ന് ചതയസദ്യ, 3 മണിക്ക് താളമേളങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്ര. തുടർന്ന് ശാഖാ പ്രസിഡന്റ് ഇ. ജി. ശ്രീജിത്ത്രിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സമ്മേളനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായൺ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് മെമ്പർ കെ.എൻ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ഡോ. ഹനീഷ് ബാബു സമ്മാനിക്കും.