അങ്കമാലി: ബാംബൂ ബോർഡ് ഫാക്ടറിയിലെ തൊഴിലാളികൾക്ക് ആഗസ്റ്റിലെ ശമ്പളം ഓണത്തിന് മുൻപ് വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രകടനവും ഫാക്ടറിക്കു മുന്നിൽ പൊതുയോഗവും ചേർന്നു. മാനേജ്മെന്റും യൂണിണിയനുകളുമായുള്ള ചർച്ചയിൽ തീരുമാനമായിട്ടും ഓണത്തിന് മുൻപ് ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തിയത്. ഐ എൻ ടി യു സി യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സാജി ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂണിയൻ വൈസ് പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ കെ.വി. റോയി, കെ.കെ. ശിവൻ, സുരേഷ് പി.നായർ, വി.വി. ജോൺസൺ എന്നിവർ പ്രസംഗിച്ചു.