
മരട്: ബി.ജെ.പി മരട് മുനിസിപ്പാലിറ്റി 10-ാം ഡിവിഷൻ കമ്മിറ്റി ഓണത്തോടനുബന്ധിച്ച് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ശിവൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി മരട് ഏരിയാ കമ്മിറ്റി പ്രസിഡന്റ് ടി.ബി. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. അൽ അസർ എൻജിനിയറിംഗ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. പ്രഭാകരൻ, മഹിളാമോർച്ച പള്ളുരുത്തി മണ്ഡലം ജനറൽ സെക്രട്ടറി എൻ. ലളിത, ബി.ജെ.പി മരട് ഏരിയാ സെക്രട്ടറി കെ.വി. രാജേഷ്, ബൂത്ത് പ്രസിഡന്റ് എസ്.ജെ. സുതൽ എന്നിവർ സംസാരിച്ചു.