
കളമശേരി : ചരിത്ര പ്രസിദ്ധമായ തൃ ക്കാക്കര മഹാക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ഒമ്പതാം ദിവസമായ ഇന്ന് രാവിലെ 9 ഗജവീരന്മാരെ അണിനിരത്തി വലിയവിളക്ക് തുടർന്ന് തൃക്കാക്കരപ്പന് തിരുമുൽക്കാഴ്ച സമർപ്പണം. 12 മണിക്ക് ഉത്രാട സദ്യ . വൈകിട്ട് നാലുമണിക്ക് തൃക്കാക്കര പകൽപ്പൂരം . 5 മണിക്ക് തിരുവാതിരകളി. ഏഴുമണിക്ക് ഭജൻ സന്ധ്യ ,രാത്രി 7. 30ന് ചാക്യാർകൂത്ത്, രാത്രി 9.30ന് പകൽ പൂരം എതിരേൽപ്പ്, 11മണിക്ക് വലിയവിളക്കും പള്ളി വേട്ടയും. തിരുവോണ ദിനമായ നാളെ രാവിലെ 7 മണിക്ക് മഹാബലിയെ എതിരേൽപ്പ്, എട്ടര മുതൽ ശ്രീബലി ( 9 ഗജവീരന്മാരെ അണിനിരത്തി ) 10.30 ന് തിരുവോണ സദ്യ വൈകിട്ട് 4 മണിക്ക് തിരുവോണ കാവ്യകേളി, വൈകിട്ട് 4.30ന് കൊടിയിറക്കൽ തുടർന്ന് തിരു ആറാട്ട്, ആറാട്ട് എഴുന്നള്ളിപ്പ്. 5 മണിക്ക് തിരുവാതിരക്കളി, 5.30 ന് മാജിക്ക് ഷോ, 6 ന് കരോക്കെ ഗാനമേള.