പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം 865-ാം നമ്പർ കോടനാട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷങ്ങൾ 10 ന് നടക്കും. രാവിലെ ഗുരുമണ്ഡപത്തിൽ ഗുരുപൂജയ് ശേഷം പത്തിന് ഗുരുമണ്ഡപത്തിൽനിന്ന് ഘോഷയാത്ര ആരംഭിച്ച് ഗുരുമണ്ഡപത്തിൽ മടങ്ങിഎത്തി 11ന് ശാഖവക സ്‌കൂളിൽ ജയന്തി സമ്മേളനം നടക്കും. കുന്നത്തുനാട് യൂണിയൻ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്യും. കൺവീനർ സജിത് നാരായണൻ അദ്ധ്യക്ഷതവഹിക്കും. അവാർഡ് ദാനം എൻ. ഭാസ്‌കരൻ നെടിയറ നിർവഹിക്കും. നാഷണൽ പഞ്ചഗുസ്തി മത്സരതത്തിലെ സിൽവർ വിജയി അർജുൻ രാഘവിനെ ആദരിക്കും.
ശാഖാ പ്രസിഡന്റ് ടി.എൻ. രാജൻ, സെകട്ടറി കെ.എൻ. സാംബശിവൻ, വൈസ് പ്രസിഡന്റ് അബീഷ് പനച്ചിക്കൽ, ആഘോഷകമ്മിറ്റി കൺവീനർ എൻ.പി. സാജു, കുടുംബയോഗം ഭാരവാഹികളായ എം.എസ്. സന്തോഷ് എം.എസ്. സുദർശൻ, വിമലാദേവി, രവീന്ദ്രൻ, എം.എസ്. രാജപ്പൻ എന്നിവർ സംസാരിക്കും.