anna-rajan
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചാരണാർത്ഥം ആലുവ മെട്രോ സ്റ്റേഷന് സമീപം ലോഗോ പ്രകാശനവും ഓൺലൈൻ ഫോട്ടോ കോൺടെസ്റ്റും സിനിമ താരം അന്ന രാജൻ (ലിച്ചി) ഉദ്ഘാടനം ചെയ്യുന്നു

ആലുവ: 'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രവാക്യവുമായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രചരണാർത്ഥം ആലുവ മെട്രോ സ്റ്റേഷന് സമീപം ലോഗോ പ്രകാശനവും ഓൺലൈൻ ഫോട്ടോ കോൺടെസ്റ്റും സിനിമാതാരം അന്ന രാജൻ (ലിച്ചി) ഉദ്ഘാടനം ചെയ്തു. ഭാരത് ജോഡോ സോഷ്യൽ മീഡിയ ആലുവ നിയോജകമണ്ഡലം ചെയർമാൻ ഹസിം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.

അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, പി.ബി. സുനീർ, അൽ അമീൻ അഷ്‌റഫ്, ജിൻഷാദ് ജിന്നാസ്, എം.എ. ഹാരിസ്, ഫാസിൽ ഹുസൈൻ, പി.എച്ച്. അസ്ലം, അനൂപ് ശിവശക്തി, ഷഹനാസ്, ജിനാസ് ജബ്ബാർ, ഷാന്റോ, സെബാസ്റ്റ്യൻ, എം.എസ്. സനു, എയ്‌ജോ, ഹസീന മുനീർ, വഹാബ്, അജ്മൽ, നിസാം തുടങ്ങിയവർ സംസാരിച്ചു.