
കൊച്ചി: കേരള വനിതാ കമ്മിഷനിൽ ഓണാഘോഷം ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സണൊപ്പം കമ്മിഷൻ അംഗങ്ങളായ ഇ.എം. രാധ, അഡ്വ. ഷിജി ശിവജി, ഷാഹിദാ കമാൽ, അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അംഗം സെക്രട്ടറി സോണിയാ വാഷിംഗ്ടൺ, ഡയറക്ടർ ഷാജി സുഗുണൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. തുടർന്നു ജീവനക്കാരുടെയും മക്കളുടെയും തിരുവാതിര, ഓണപ്പാട്ട്, ഫ്യൂഷൻ ഡാൻസ്, വടംവലി മത്സരം തുടങ്ങിയവ അരങ്ങേറി. ജീവനക്കാരുടെ മക്കളിൽ കഴിഞ്ഞ അക്കാഡമിക് വർഷത്തിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനവും ഇതോടൊപ്പം വിതരണം ചെയ്തു.