ആലുവ: മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം നേതൃത്വ ക്യാമ്പ് നാളെ ഐ.എം.എ ഹാളിൽ നടക്കുമെന്ന് മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫും ജനറൽ സെക്രട്ടറി പി.എ. താഹിറും അറിയിച്ചു. രാവിലെ 9.30ന് ടി.എ.അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ കെ.എം. അബ്ദുൽ മജീദ്, ഹംസ പറക്കാട്ട്, വി.ഇ. അബ്ദുൽ ഗഫൂർ, ടി.എം. അബ്ബാസ്, ഉസ്മാൻ തോലക്കര എന്നിവർ സംസാരിക്കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അൻവർ സാദത്ത് സംഘടനാ ക്ലാസെടുക്കും.