
തൃക്കാക്കര: തൃക്കാക്കര നഗരസഭാ പതിനേഴാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ നേതൃത്വത്തിൽ "ഓണനിലാവ് 2022 " ഓണാഘോഷവും സാംസ്കാരിക സമ്മേളനവും നടത്തി. തൃക്കാക്കര നഗരസഭാ ചെയർപേഴ്സൻ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്റ് റഹിയാനത്ത് സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ഇൻഫോപാർക്ക് എസ്.ഐ ജേക്കബ് മാണി മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനീറ ഫിറോസ്,ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൻ ഷക്കീല ബാബു,വാർഡ് കൗൺസിലർ അസ്മ ഷെരീഫ്, മുൻ കൗൺസിലർ ടി.എം അലി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുടുംബശ്രീ,ബാലസഭാ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ നടത്തുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.