
കൊച്ചി: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നളന്ദ പബ്ളിക് സ്കൂളിൽ ഗുരുവന്ദനം നടത്തി. എറണാകുളം സെന്റ് തെരേസാസ് കോളേജ് മാനേജർ ഡോ. സിസ്റ്റർ വിനീത ചടങ്ങിൽ മുഖ്യാതിഥിയായി. ഗുരുദേവ എഡ്യുക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. കെ.ജാജു ബാബു, സ്കൂൾ സെക്രട്ടറി കെ.ജി. ബാലൻ,പ്രിൻസിപ്പൽ കവിത എൻ.പി, പി.ടി.എ പ്രസിഡന്റ് അഡ്വ. കിഷോർ കുമാർ, ട്രസ്റ്റ് അംഗം വി.എസ്. ശശീധരൻ, സ്കൂൾ ലീഡർ മാസ്റ്റർ സാം ഗോഡ്‌സൺ, ദിയ യു.ബി, പി. ശിവാനി മേനോൻ എന്നിവർ സംസാരിച്ചു.