boat

കൊച്ചി : വടുതല ഡോൺബോസ്‌കോ യൂത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമായ വടുതലോത്സവത്തിന് ഇന്നു വൈകിട്ട് അഞ്ചിന് വിളംബര ജാഥയോടെ തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് ഓണം സ്പെഷ്യൽ ദിവ്യ ബലിയും പത്തുമണിക്ക് നാടൻ കളികളും വൈകിട്ട് അഞ്ചിന് സാംസ്‌കാരിക ഘോഷയാത്രയും തുടർന്ന് ഫ്യുഷൻ നൈറ്റ് കലാപരിപാടികളും നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കെ.എ.ജോർജ് മാസ്റ്റർ മെമ്മോറിയൽ അഖില കേരള പൂക്കള മത്സരവും വൈകിട്ട് അഞ്ചിന് മെഗാ തിരുവാതിരയും ഏഴിന് കലാസന്ധ്യയും അരങ്ങേറും. ശനിയാഴ്ച വൈകിട്ട് ആറിന് അഖില കേരള വടംവലി മത്സരം നടക്കും.