കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള ഓണ ഉത്സവബത്ത വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഹരിതകർമ്മ സേനാംഗം ലതയ്ക്ക് ചെക്ക് കൈമാറി നിർവഹിച്ചു. 27 ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് തുക കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി ബി.സുധീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, അസിസ്റ്റന്റ് സെക്രട്ടറി ആർ.ഗോപകുമാർ, അക്കൗണ്ടന്റ് അമ്പിളി, ഹരിതകർമ്മ സേനാംഗങ്ങളായ ജമീല, സെലീന, രജനി എന്നിവർ പങ്കെടുത്തു.