
വൈപ്പിൻ: ഞാറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് അഡ്വ.ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി. ജി.ഷിബു, ബോർഡ് അംഗങ്ങളായ അരുൺ കെ.ബാബു, കെ.ജെ. അലോഷ്യസ്, പി.എസ്.മണി, മിനി ബാബു, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി എൻ.വി.ഉഷ, സാജു മാമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.