കാലടി: എസ് .എൻ. ഡി. പി യോഗം ആലുവ യൂണിയന്റെ ദിവ്യജ്യോതി പര്യടനം രണ്ടാം ദിവസം പുതുവാശേരി ശാഖയിൽ നിന്നാരംഭിച്ച് 16 ശാഖകളിൽ പര്യടനം പൂർത്തിയാക്കി ശ്രീമൂലനഗരം ശാഖയിൽ സമാപിച്ചു. സമാപന സമ്മേളനം ശ്രീനാരായണധർമ്മ പഠനകേന്ദ്രം ഡയറക്ടർ പ്രതാപൻ ചേന്ദമംഗലം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഒ.കെ. നന്ദകുമാർ അദ്ധ്യക്ഷതവഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ നിർവഹിച്ചു. പൂക്കളമത്സര വിജയികൾക്കുള്ള സമ്മാനദാനം യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ നിർവഹിച്ചു.
യൂണിയൻ കൗൺസിലർ കെ. കുമാരൻ, യൂണിയൻ വനിതാസംഘം കൗൺസിലർ ലത ഹരിദാസ്, ശശി തൂമ്പായിൽ, സുനിൽഘോഷ്, എ. എൻ. രാജൻ, രാജേഷ് തോട്ടയ്ക്കാട്ടുകര, വിജയൻ നായത്തോട് എന്നിവർ സംസാരിച്ചു. ജ്യോതി ക്യാപ്ടൻ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു മറുപടി പ്രസംഗം നടത്തി. ശാഖാ സെക്രട്ടറി വി.എൻ ബാബുരാജ്, വൈസ് പ്രസിഡന്റ് വി.കെ. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി