coir

കൊച്ചി: കയർഫെഡിന്റെ സഞ്ചരിക്കുന്ന ഓണം പ്രദർശന വിപണനശാലയുടെയും ഓണക്കാല വിപണന പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി പി രാജീവ് നിർവ്വഹിച്ചു. ടി.ജെ വിനോദ് എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം വി.എസ്.മണി, കയർഫെഡിലെ ഉദ്യോഗസ്ഥരടക്കം നിരവധിപ്പേർ സന്നിഹിതരായിരുന്നു.

കെ.എസ.ആർ.ടി.സി ബസ് കയർഫെഡ് ഷോറൂമായി രൂപ മാറ്റം വരുത്തിയാണ് വിപണനശാല. ഓണക്കാലത്ത് കയർഫെഡിന്റെ നിലവിലുള്ള അമ്പതോളം ഷോറൂമുകൾക്കും ഏജൻസികൾക്കും പുറമേ സംസ്ഥാനത്തൊട്ടാകെ കയർഫെഡ് നൂറോളം ഓണക്കാല താത്കാലിക വിപണന ശാലകൾ ആരംഭിച്ചിട്ടുണ്ട്. 20 മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് വില്പന.