bann
കുസാറ്റിൽ ബാൻസുരി ശില്പശാല

കൊച്ചി: കൊച്ചി സർവ്വകലാശാലാ യുവജന ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ശിഷ്യനും ബാൻസുരി അക്കാഡമി ഡയറക്ടറുമായ പ്രശസ്ത ബാൻസുരി വിദഗ്ധൻ ഹിമാൻഷു നന്ദയുടെ നേതൃത്വത്തിൽ ബാൻസുരി ശില്പശാല സംഘടിപ്പിക്കുന്നു. പൂനെ മിസ്റ്റിക് ബാംബൂ അക്കാഡമിയുമായി സഹകരിച്ച് നടത്തുന്ന ശില്പശാല സെപ്റ്റംബർ 16മുതൽ 18വരെ നടക്കും.

സർവ്വകലാശാല വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായി​രി​ക്കും.

പൊതുജനങ്ങൾക്കായി ഹിമാൻഷു നന്ദ നയിക്കുന്ന ബാൻസുരി സംഗീതവിരുന്ന് സെപ്റ്റംബർ 17ന് വൈകീട്ട് 6.30ന് നടക്കും. വിവരങ്ങൾക്ക് ഫോൺ​: 9447508345/9495943434 .