കൊച്ചി: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബംമ്പറിൽ ഇതു വരെ വിറ്റത് 43 ലക്ഷം ടിക്കറ്റ്. ഇതിലൂടെ 172 കോടി രൂപ ട്രഷറിയിലെത്തി. 500 രൂപയുടെ ടിക്കറ്റ് വില്പന ജൂലായ് 18നാണ് തുടങ്ങിയത്. മൂന്നു തവണയായി ഇതുവരെ 60 ലക്ഷം ടിക്കറ്റ് അച്ചടിച്ചു.
ആഗസ്റ്റ് വരെ പ്രതിദിനം ശരാശരി ഒരുലക്ഷം ടിക്കറ്റാണ് വിറ്റത്. സെപ്തംബറിൽ ഇത് രണ്ടുലക്ഷമായി. ഈ മാസം 18നാണ് നറുക്കെടുപ്പ്. ഓണം കഴിയുമ്പോൾ ടിക്കറ്റ് തീരുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ. 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞവർഷം 54 ലക്ഷം ടിക്കറ്റാണ് വിറ്റിരുന്നത്.
ഓൺലൈൻ വാങ്ങൽ വേണ്ട
ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങരുതെന്ന് ലോട്ടറി അധികൃതർ അറിയിച്ചു. വിദേശത്തുള്ളവർ വിശ്വാസമുള്ളവരെക്കൊണ്ട് ടിക്കറ്റ് വാങ്ങി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു.