കൊച്ചി: പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം ദേശീയ സെമിനാറും പുതിയ ലോഗോ ബ്രോഷർ പ്രകാശനവും ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു. ദേശീയ സെമിനാർ പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം നാഷണൽ എക്‌സിക്യുട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് ഖാൻ നി‌ർവഹിച്ചു. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.എൻ. രജനി, കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ്‌സ് അസേസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. രാംകുമാർ നമ്പ്യാർ എന്നിവർ ചേർന്ന് ചേർന്ന് ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജസ്റ്റിസ് കെ. സുകുമാരൻ, അഡ്വ. ഗോവിന്ദ് കെ. ഭരതൻ തുടങ്ങിയവർ പങ്കെടുത്തു.