കാലടി: കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്‌ കല്ലാലയുടെ ആഭിമുഖ്യത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. വടംവലി മത്സരവും വിവിധ കായിക മത്സരങ്ങളും സമ്മാന, പായസം എന്നിവയുടെ വിതരണവും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ബിജു മാവിൻചോട് അദ്ധ്യക്ഷത വഹിച്ചു. എസ്റ്റേറ്റ് മാനേജർ ജീന ജോസഫ്, ടി.കെ.സാജു, പി.ടി.സന്തോഷ് കുമാർ, സിന്ധു ബിജു എന്നിവർ സംസാരിച്ചു.