കോലഞ്ചേരി: മേഖലയിലെ ഗുരുദേവ ജയന്തി ദിനാഘോഷങ്ങൾക്ക് ശാഖകളിൽ ഒരുക്കങ്ങൾ പൂർത്തിയായി. വലമ്പൂർ ശാഖയിൽ ശനിയാഴ്ച രാവിലെ 9.30ന് ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി ആർ. അനിലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.വി. സന്തോഷ് അദ്ധ്യക്ഷനാകും. സെക്രട്ടറി എ.വി. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.കെ. സന്തോഷ്, വി.ആർ. മനോജ്, അരുൺവാസു തുടങ്ങിയവർ സംസാരിക്കും വൈകിട്ട് 7.30ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ഫാ. ഡേവിസ് ചിറമേൽ പ്രഭാഷണം നടത്തും.
അറയ്ക്കപ്പടി ശാഖയിൽ 4.30ന് ഘോഷയാത്ര കെ.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7ന് സമ്മേളനം ഡോ.ആർ. അനിലൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ. വിശ്വംഭരൻ, കെ.കെ. അനീഷ്, കെ.എ. ബാലകൃഷ്ണൻ, ലളിത ശശിധരൻ, വി.ബി. സുധീർകുമാർ, കെ.എൻ. ഷാജി, എം.പി. സുരേന്ദ്രൻ, കെ.ടി. ബിനോയ് തുടങ്ങിയവർ സംസാരിക്കും.
കടയിരുപ്പ് ശാഖയിൽ രാവിലെ 8.30ന് മുൻ പ്രസിഡന്റ് എൻ.എൻ. രാജൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പ്രസിഡന്റ് എൻ.എൻ. മോഹനൻ, സെക്രട്ടറി എം.ആർ. ശിവരാജൻ, നിർമ്മല രമേശൻ, പുഷ്പ ശശി, അരുൺ തമ്പി, കെ.എസ്. ബിജു തുടങ്ങിയവർ സംസാരിക്കും.
കൈതക്കാട് ശാഖയിൽ രാവിലെ 10.30ന് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.പി. ബാജി അദ്ധ്യക്ഷനാകും. ഡോ.ആർ. അനിലൻ ജയന്തി ദിന സന്ദേശം നൽകും. അനൂപ് വൈക്കം പ്രഭാഷണം നടത്തും. സെക്രട്ടറി ഒ.വി. രവീന്ദ്രൻ, ടി.ബി തമ്പി, കെ.എച്ച്. പ്രദീപ്, രാജി രാജേഷ്, ടി.പി. ശശി, ആതിര തമ്പി, ടി.പി.തമ്പി തുടങ്ങിയവർ സംസാരിക്കും.
മാമല ശാഖയിൽ രാവിലെ 10 ഘോഷയാത്ര, വൈകിട്ട് 7ന് അവാർഡ് വിതരണം, പിറന്നാൾ സദ്യ.
പഴന്തോട്ടം ശാഖയിൽ രാവിലെ 11.30ന് സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ. സുകുമാരൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.കെ. മണികണ്ഠൻ, ടി.എൻ. പരമേശ്വരൻ, കെ.ടി. രാധാകൃഷ്ണൻ, എം.പി. സജീവൻ, കെ.കെ.ഷാജി, ജിജി കൃഷ്ണൻ, വൈശാഖ് സോമൻ തുടങ്ങിയവർ സംസാരിക്കും.