
പറവൂർ: ഹൈബി ഈഡൻ എം.പിയുടെ കപ്പ് ഒഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഇന്നർവീൽ ക്ലബ് കൊച്ചിൻ മുസിരിസ് സിറ്റിയുടെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് രാജേശ്വരി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ലക്ഷ്മി വിനോദ്കുമാർ, ജോയിന്റ് സെക്രട്ടറി ഷമീന നിസാർ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തി. പ്രൊഫ.കൈരളി രഞ്ജൻ, നീന ശശി, കവിത വർഗീസ് ,നിഷാ വർഗീസ്, ഇന്ദു അമൃതരാജ്, ഷേർളി മാത്യു എന്നിവർ നേതൃത്വം നൽകി.