
പറവൂർ: വടക്കേക്കര വിജ്ഞാന പ്രകാശക സംഘം മുറവൻതുരുത്ത് ചക്കുമരശേരി ശ്രീകുമാര ഗണേശമംഗലം മഹാക്ഷേത്രത്തിൽ പ്രദക്ഷിണവീഥി ശിലാന്യാസം ക്ഷേത്രം തന്ത്രി അനിരുദ്ധൻ തന്ത്രിയുടേയും ക്ഷേത്രം സ്ഥപതി ദേവദാസ് ആചാരിയുടേയും മുഖ്യകാർമ്മികത്വത്തിൽ അയ്യപ്പൻ കൈപ്പിള്ളിത്തറ നിർവഹിച്ചു. സംഘം പ്രസിഡന്റ് യു.പി. സലീം അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ ഫണ്ട് ഉദ്ഘാടനം ഡോ. കെ.കെ.ശശിധരൻ കോറ്റാട്ട് നിർവഹിച്ചു. അയ്യപ്പൻ കൈപ്പിള്ളിത്തറ, സംഘം സെക്രട്ടറി കെ.പി.സജീവ്, നാഗയക്ഷിയമ്മൻകാവ് സെക്രട്ടറി പി.ജി.രാജപ്പൻ, ചക്കുമരശേരി എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി കെ.സി.ഗിരീഷ്, കെ.കെ. വേണുകുമാർ, പി.ആർ.ജിതിൻ, എ.ജി. ഉണ്ണിക്കൃഷ്ണൻ, സുനി സതീശൻ, കെ.വി.ഉണ്ണി, ടി.എസ്.പ്രജിത്ത്, സംഘം മാനേജർ പി.ബി. റെജി എന്നിവർ സംസാരിച്ചു.