കൊച്ചി: ശ്രീനാരായണജയന്തി വിപുലമായി ആഘോഷിക്കാനും മഹാസമാധി ഉപവാസത്തോടെ ആചരിക്കാനും എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖാ കമ്മറ്റി യോഗം തീരുമാനിച്ചു.
ഗുരുദേവജയന്തി ദിനമായ 10ന് രാവിലെ 8.30 ന് മട്ടലിൽ ക്ഷേത്രാങ്കണത്തിലെ ഗുരുദേവക്ഷേത്രത്തിൽ മേൽശാന്തി ശ്രീരാജിന്റെ കാർമ്മികത്വത്തിൽ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ പ്രാർത്ഥനയും ഗുരുപൂജയും ഗുരുപുഷ്പാജ്ഞലിയും നടക്കും.
ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരി നാരായണൻ പതാക ഉയർത്തും. ജയന്തി ആഘോഷം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും, ടി.കെ. പത്മനാഭൻ ആശംസകൾ നേരും. ശാഖയിൽ നിന്ന് പ്രശസ്തവിജയം നേടിയവർക്ക് കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പുരസ്‌കാരങ്ങൾ സമ്മാനിക്കും. പ്രസാദവും മധുരപലഹാരങ്ങളും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശാഖാ യോഗത്തിൽ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.എം.ദയാനന്ദൻ, എൻ. ശശിധരൻ, ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, പി.പി. പ്രദീപ്, എൻ.കെ. സദാനന്ദൻ, ഇ.കെ. ഉദയകുമാർ, കെ.എസ്. ഷിനോദ് എന്നിവർ സംസാരിച്ചു.