മട്ടാഞ്ചേരി: കൊച്ചി നഗരസഭയിലെ നാലാം ഡിവിഷനിലെ ശുചീകരണ വിഭാഗം തൊഴിലാളികൾക്കും വയോജനങ്ങൾക്കും ഓണപുടവ നൽകി ആദരിച്ചു. 125 ഓളം പേർക്കാണ് ഓണപുടവ നൽകിയത്. പരിപാടി മുൻ ജി.സി.ഡി.എ ചെയർമാൻ എൻ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.എ. മനാഫ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫ്, കെ.എം. റഹീം, എ.എം. അയൂബ്, കെ.ബി. സലാം, കെ.എ. സിയാദ്, എൻ.എം. ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.