പള്ളുരുത്തി: കച്ചേരിപ്പടി ശ്രീനാരായണ ആദർശയുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ജയന്തി ദിനാഘോഷം 10 ന് നടക്കും.രാവിലെ 6.30 ന് ഗുരുപൂജ. 9 ന് പതാക ഉയർത്തൽ തുടർന്ന് പ്രാർത്ഥന. വൈകിട്ട് 4ന് ആതിര ആൻഡ് ടീമിന്റെ തിരുവാതിര കളി. 6.30ന് ദീപാരാധന തുടർന്ന് കരിമരുന്ന് പ്രയോഗം.രാവിലെ 10 മുതൽ കുട്ടികളുടെ കലാകായിക മത്സരങ്ങൾ ഉണ്ടായിരിക്കും.പ്രസിഡന്റ് എൻ.ആർ. ഷിബു, സെക്രട്ടറി എസ്. സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.