thiru

തിരുവാങ്കുളം: പബ്ലിക് ലൈബ്രറി, സീനിയർ സിറ്റിസൺ ഫോറം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സി.കെ. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രോഹിണി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.കെ. ശിവൻ, ലൈബ്രറി സെക്രട്ടറി ടി.പി. കൊച്ചുമോൻ, എസ്.കെ നായർ, പി.ഐ. കുര്യാക്കോസ് എന്നിവർ സംസാരിച്ചു.