പാലാരിവട്ടം: എസ്.എൻ.ഡി.പി യോഗം 2831-ാം നമ്പർ പാലാരിവട്ടം ശാഖയിൽ ബാലജനയോഗം ഭാരവാഹികളായി ആഗ്‌നേയ (പ്രസിഡന്റ് ), അഭിനവ് (വൈസ് പ്രസിഡന്റ് ), അനന്ദിത (സെക്രട്ടറി), ആദ്രിക, ഗൗരിരാജ്, വൈഗ, പ്രയാഗ, ആദിത്യൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

ശാഖാ പ്രസിഡന്റ് എം.എൻ ഷൺമുഖന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, വനിതാ സംഘം സെകട്ടറി ഗീത സന്തോഷ്, സുഷി സുരേന്ദ്രൻ, ഐഷ സുര, ശ്യാമളരാമചന്ദ്രൻ, സുജാത സദാനന്ദൻ, സതി ബാലകൃഷൻ എന്നിവർ പ്രസംഗിച്ചു.