കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താളിയോല ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയിലേക്കാണ് നിയമനം. ഗ്രന്ഥ സ്‌ക്രിപ്റ്റിലുള്ള പരിജ്ഞാനം അഭിലഷണീയം. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 10ന് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 7907947878.