പനങ്ങാട്: ജയശ്രീ റോഡ് ജനകീയ കൂട്ടായ്മയുടെ ഓണാഘോഷം ഇന്ന് വൈകിട്ട് 4.30ന് പനങ്ങാട് ഓഷ്യാനസ് ഗ്രൗണ്ടിൽ നടക്കും. കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.കെ. രാജൻ ഓണസന്ദേശം നൽകും. ഓണാഘോഷ കമ്മിറ്റി ചെയർമാൻ എ.കെ. ദാസൻ അദ്ധ്യക്ഷനാകും. കൺവീനർ കെ.കെ. ചെല്ലപ്പൻ, 4-ാം വാർഡ് അംഗം മിനി അജയഘോഷ്, ട്രഷറർ ദിലീപ് വെള്ളിന എന്നിവർ സംസാരിക്കും. രാവിലെ 9ന് പതാക ഉയർത്തും. വൈകിട്ട് 3ന് കായിക, വിനോദ മത്സരങ്ങൾ. സമ്മേളനാനന്തരം വൈകിട്ട് 5.30ന് ചേപ്പനം ചാത്തമ്മ വരദാനം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങൾ, നാടൻ പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിര, പനങ്ങാട് സ്വരലയ മ്യൂസിക്ക് ക്ലബ്ബിന്റെ ഗാനമേള തുടങ്ങിയവ നടക്കും.