1

തൃക്കാക്കര : നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറിൽ നിന്ന് ഊരാളുങ്കൽ സൊസൈറ്റി പിന്നോട്ടുപോയതോടെ വ്യാപാരികൾ ആശങ്കയിൽ. ഏതു നിമിഷവും ഇടിഞ്ഞ് വീഴാവുന്ന കെട്ടിടത്തിൽ ജീവൻ പണയം വച്ചാണ് കഴിയുന്നത്. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി ഡി.പി.ആർ തയാറാക്കുന്നതിന് ഊരാളുങ്കൽ സൊസൈറ്റി നഗരസഭ ചുമതലപ്പെടുത്തുകയായിരുന്നു. സർവേയ്ക്കെതിരെ റവന്യൂ വകുപ്പ് രംഗത്തിയതോടെയാണ് സർവേ പാതിവഴിയിലാക്കി ഊരാളുങ്കൽ പിന്മാറുന്നത്.

അപകട ഭീഷണിയിൽ

ഷോപ്പിംഗ് കോംപ്ലക്

ഷോപ്പിംഗ് കോംപ്ലക്സിന്റെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയാണ്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം. മഴക്കാലത്ത് സ്ഥിതി ഗതികൾക്ക് കൂടുതൽ മോശമാവും. അപകട ഭീഷണി ഒഴിവാക്കി നവീകരിക്കുവാനോ, അറ്റകുറ്റപ്പണി നടത്താനോ നഗരസഭ മുൻകൈയ്യെടുക്കുന്നില്ലെന്ന് വാടകക്കാരും പറുയുന്നു. നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നും തകരാറിലായ ട്യൂബ് ലൈറ്റുകൾ അടക്കമുളളവ കുട്ടിയിട്ടിരിക്കുന്നത് ഈ കെട്ടിടത്തിലാണ്. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലെ ഭാഗത്ത് മുഴുവൻ ഉപയോഗശൂന്യമായ പൈപ്പുകളും,ട്യൂബ് ലൈറ്റുകൾ മുതലായവകൊണ്ട് നിറഞ്ഞിരിക്കുകയാണ്

അറ്റകുറ്റപ്പണി

നടത്താത്ത 35 വർഷം

985 മേയിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. 18 കടമുറികളും ലേലം ചെയ്ത നൽകി.

പിന്നീട് കെട്ടിടത്തിന് കാര്യമായ ഒരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. പെയിന്റിംഗ് പോലും അപൂർവമായിരുന്നു. മഴക്കാലത്ത് ചോർച്ച രൂക്ഷമായപ്പോൾ പരാതികളെ തുടർന്ന് മൂന്നു വർഷം മുമ്പ് മുകളിൽ ഷീറ്റിട്ടിരുന്നു.



ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് അടിയന്തിരമായി പൊളിച്ചുകളയണം. നിലവിലെ കച്ചവടക്കാർക്ക് പുനരധിവാസം ഒരുക്കണം.

വിനോദ് കൊപ്പറമ്പിൽ
കച്ചവടക്കാരൻ