പറവൂർ: നാടക് എറണാകുളം ജില്ലാ സമ്മേളനം സംഘാടകസമിതി ഓഫീസ് പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.എം. പിയേഴ്സൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എൻ.ജി. ഉണ്ണിക്കൃഷ്ണൻ, മോഹൻ കൃഷ്ണൻ, പ്രദീപ് റോയ്, ഷാബു കെ. മാധവൻ തുടങ്ങിയവർ സംസാരിച്ചു. അടുത്തമാസം 8, 9 തീയതികളിൽ പറവൂരിൽ റസ്റ്റ് ഹൗസിലും അംബേദ്കർ പാർക്കിലുമായാണ് സമ്മേളനം. സെമിനാറുകൾ, തിയേറ്റർ വർക്ക് ഷോപ്പുകൾ, നാടകങ്ങൾ, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.