ആലുവ: ബാങ്കേഴ്സ് ക്ലബ്ബ് ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ഒന്നാം സ്ഥാനം നേടി. ഇൻഡസ്ഇൻഡ് ബാങ്കിന് രണ്ടാം സ്ഥാനവും ഐ.സി.ഐ.സി.ഐ ബാങ്കിന് മൂന്നാം സ്ഥാനവും ലഭിച്ചു. കൊടാക് മഹീന്ദ്ര, എസ്.ബി.ഐ, കേരള ഗ്രാമീൺ ബാങ്ക്, സെൻട്രൽ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ പ്രോത്സാഹന സമ്മാനം നേടി. ആലുവ നഗരസഭ പരിധിയിലെ ബാങ്കുകളാണ് മത്സരത്തിൽ പങ്കെടുത്തത്. സെപ്തംബർ18ന് പെരിയാർ ക്ലബ്ബിൽ നടക്കുന്ന ബാങ്കേഴ്സ് ക്ലബ്ബ് ഓണാഘോഷത്തിൽ വെച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് പൂക്കള മത്സരം കൺവീനർമാരായ രാജു ഡൊമിനിക്ക്, വി.ഒ.പാപ്പച്ചൻ എന്നിവർ അറിയിച്ചു.