മൂവാറ്റുപുഴ: എസ്.എസ്.എഫ് കേരള സാഹിത്യോത്സവിലെ മത്സരങ്ങൾക്ക് വെള്ളിയാഴ്ച മൂവാറ്റുപുഴയിൽ തുടക്കമാകും. മൂവാറ്റുപുഴ ലായാണ് രണ്ട് ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവങ്ങളുടെ സമാപനമാണ് പേഴയ്ക്കാപിള്ളിയിലെ അഞ്ചോളംവേദികളിൽ നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 9, 10 തീയതികളിലായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവ നടക്കും. രണ്ടായിരംപേർ എട്ട് വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ മത്സരിക്കും. ഐ.പി.ബി പുറത്തിറക്കുന്ന 33 പുസ്തകങ്ങളുടെ പ്രകാശനം പരിപാടിയുടെ ഭാഗമായി നടക്കും. 9 ന് വൈകിട്ട് നാലിന് സമാപന സംഗമം കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യാഥിയാകും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അദ്ധ്യക്ഷത വഹിക്കും. കേരള സാഹിത്യോത്സത്തിൽ വിജയികളാകുന്നവർ നവംബർ 18,19,20 തീയതികളിൽ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ സാഹിത്യോത്സത്തിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി പേഴക്കാപ്പിള്ളി, എസ്.എസ്.എഫ് കേരള ജനറൽ സെക്രട്ടറി സി.എൻ.ജാഫർ, എസ്.എസ്.എഫ് കേരള സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.എ.സജീർ, എസ്.എസ്.എഫ് എറണാകുളം ജില്ലാ ജന. സെക്രട്ടറി ടി.എച്ച്.നിസാർ എന്നിവർ പങ്കെടുത്തു.