കൊച്ചി: മദ്ധ്യവയസ്‌കനെ വീടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കലൂർ മണപ്പാട്ടിപ്പറമ്പ് വടക്കാത്തുപറമ്പ് വീട്ടിൽ ജെയിംസാണ് (47) മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ ആയിരുന്നു സംഭവം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.