
മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിലിൽ അന്തേവാസികൾക്കുവേണ്ടി ഓണാഘോഷ പരിപാടികൾ നടത്തി. സിനിമാഗാനങ്ങൾ, നാടൻപാട്ട്, സംഘനൃത്തം എന്നിവ കോർത്തിണക്കി കലാപരിപാടികൾ അവതരിപ്പിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ. പി .ജെ. ജേക്കബ്, അദ്ധ്യാപകരായ അനിഷ് പി .ചിറയ്ക്കൽ, കെ.ജി. സുനീത, അനുപ്രിയ രാജൻ, കോളേജ് യൂണിയൻ ചെയർമാൻ എൻ. നന്ദു , ആർട്സ് ക്ലബ് സെക്രട്ടറി അപർണ ഷിജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.