മൂവാറ്റുപുഴ: ഗവ.മോഡൽ ഹൈസ്കൂൾ ഏരിയാ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽനടത്തിയ ഓണാഘോഷം ഡോ.മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ.ഡീൻ കുര്യാക്കോസ്എം.പി, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, കൗൺസിലർമാരായ സെബി സണ്ണി, ജിനു മടേയ്ക്കൽ, വിൽസൺ തോമസ്, ജോസ് കുട്ടി ജെ. ഒഴുകയിൽ, പി.കെ. റെജി എന്നിവർ സംസാരിച്ചു.