1

തൃക്കാക്കര: തൃപ്പൂണിത്തുറ അത്തംനഗറിൽ നിന്ന് കൊണ്ടുവന്ന അത്തപ്പതാക തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൻ രമ സന്തോഷിന്റെ നിന്ന് നഗരസഭാ ചെയർ പേഴ്സൻ അജിത തങ്കപ്പൻ പതാക ഏറ്റുവാങ്ങി. തൃക്കാക്കര ക്ഷേത്രത്തിൽ എത്തിച്ച പതാക പൂജിച്ചു. തുടർന്ന് തൃക്കാക്കര എം.എൽ.എ ഉമ തോമസ് കാക്കനാട് ജംഗ്ഷനിലുള്ള നഗരസഭയുടെ കൊടിമരത്തിൽ പതാക ഉയർത്തിയതോടെ ഓണാഘോഷങ്ങൾക്ക് തൃക്കാക്കരപ്പന്റെ മണ്ണിൽ തുടക്കമായി.

12ന് വടംവലി മത്സരത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കമാവും.13 ന് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ കനൽ ഫോക്ക് മ്യൂസിക്കൽ ബാൻഡിന്റെ നാടൻപാട്ടുകൾ അരങ്ങേറും. 14 ന് മറിമായം ടീമിന്റെ മ്യൂസിക്കൽ കോമഡി ഷോ. സമാപന ദിവസമായ 15 ന് ചെമ്പുമുക്കിൽ നിന്ന് ആരംഭിക്കുന്ന ഓണം ഘോഷയാത്ര കാക്കനാട് പരേഡ് ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ പൊതുസമ്മേളനം ആരംഭിക്കും.

വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, ഉമതോമസ് എം.എൽ.എ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് മെഗാ മ്യൂസിക്കൽ ഈവന്റോടെ ആഘോഷങ്ങൾക്ക് തിരശീല വേണം. ഇന്നലെ നടന്ന അത്തപ്പതാക സ്വീകരണത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര വൈസ് ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി ചെയർമാൻമാരായ സ്മിത സണ്ണി, സോമി റെജി, റഷീദ് ഉല്ലംപള്ളി, നൗഷാദ് പല്ലച്ചി, സുനീറ ഫിറോസ് നഗരസഭാ കൗൺസിലർമാരായ സി.സി. വിജു, അജുന ഹാഷിം, സജീന അക്ബർ ,എം.ഓ. വർഗ്ഗിസ്, പി.സി മനൂപ്, ഉഷ പ്രവീൺ, റസിയ നിഷാദ്, ഷിമി മുരളി തുടങ്ങിയവർ പങ്കെടുത്തു.