ucra-onam-
ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (യു.സി.ആർ.എ) ഓണാഘോഷം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു.

പനങ്ങാട്: ഉദയത്തുംവാതിൽ സെൻട്രൽ റസിഡന്റ്സ് അസോസിയേഷൻ (യു.സി.ആർ.എ) ഓണാഘോഷം യു.സി.ആർ.എ പ്രസിഡന്റ് കോലുവീട്ടിൽ മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ അജിത്ത് വേലക്കടവിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ടി.ആർ. രാഹുൽ, മിനി അജയഘോഷ്, പി.ഇസഡ്.ആർ.എ പ്രസിഡന്റ് വി.പി. പങ്കജാക്ഷൻ, യു.സി.ആർ.എ സെക്രട്ടറി ജെസി​ ആന്റണി, ജോ. സെകട്ടറി പി.ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.